എസ്‌വൈഎസ്‍ കേന്ദ്ര ന്യൂനപക്ഷ ഹജ് വകുപ്പ്മന്ത്രിക്ക് നിവേദനം നല്‍കി

By Desk Reporter, Malabar News
SYS Petition_Malabar News
കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കുള്ള നിവേദനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്‌ടർ കെ ശ്രീനിവാസ റാവുവിന് നല്‍കുന്നു.
Ajwa Travels

മലപ്പുറം: കരിപ്പൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നിവേദനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേന്ദ്ര ന്യൂനപക്ഷ-ഹജ് വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിക്ക് നൽകി. കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്‌ടർ കെ ശ്രീനിവാസ റാവു മുഖേനയാണ് നിവേദനം വകുപ്പ്മന്ത്രിക്ക് എത്തിക്കുന്നത്.

പിവി അബ്‌ദുൽ വഹാബ് എംപി, സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയിതീൻ ഫൈസി, ടിവി ഇബ്‌റാഹീം എംഎല്‍എ, എസ്‌വൈഎസ്‍ ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ഷാജിഹു ശമീര്‍ അസ്ഹരി, പിവി അഹമദ് സാജു കൊട്ടപ്പുറം എന്നിവർ നിവേദന സമർപ്പണത്തിൽ സംബന്ധിച്ചു.

കേരളത്തില്‍ നിന്ന് ഹജിന് പുറപ്പെടുന്നവരില്‍ അധികമാളുകളും കോഴിക്കോട് വിമാനത്താവളം സ്‌ഥിതി ചെയ്യുന്ന മലബാര്‍ മേഖലയില്‍ നിന്നായത് കൊണ്ടും കോവിഡ് പാശ്‌ചാത്തലത്തില്‍ കൊച്ചിയിലേക്കുള്ള അധിക യാത്ര ഒഴിവാക്കുന്നതിന് വേണ്ടിയും കോഴിക്കോട് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണമെന്നും നിലവില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള തടസം ഒഴിവാക്കാന്‍ തകര്‍ന്ന വിമാനത്തിന്റെ പഠന റിപ്പോര്‍ട്ട് ഉടന്‍ നല്‍കി റണ്‍വെ വികസിപ്പിച്ച് തുടര്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Most Read: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; കേന്ദ്രം മാർഗരേഖ പുറത്ത് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE