മലപ്പുറം: എസ്വൈഎസ് മലപ്പുറം ജില്ലാകമ്മിറ്റിക്ക് കീഴില്‍ സ്വാതന്ത്ര്യസമര സ്മൃതിസംഗമം വെള്ളിയാഴ്ച പൂക്കോട്ടൂരില്‍ നടക്കും. ‘1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികാലങ്ങള്‍‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നവംബർ 12 വെള്ളിയാഴ്ച വൈകിട്ട് 3ന് ആരംഭിക്കുന്ന പരിപാടി എഴുത്തുകാരനും ചരിത്രാന്വേഷിയുമായ ഡോ. പി സുരേന്ദ്രന് ഉൽഘാടനം ചെയ്യും. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍ വിഷയാവതരണം നടത്തുന്ന പരിപാടിയിൽ സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി പ്രാർഥന നിർവഹിക്കും.
ചരിത്രകാരന് പി ശിവദാസന്‍, പിഎ സലാം പൂക്കോട്ടൂര്‍, വിപിഎം ഇസ്ഹാഖ് തെക്കുമുറി, കരുവള്ളി അബ്ദുറഹീം, പിപി മുജീബ് റഹ്മാന് എന്നിവര്‍ പ്രസംഗിക്കും. മാസ്റ്റർ അസദ് പൂക്കോട്ടൂര്‍, മുബശിര്‍ പെരിന്താറ്റിരി എന്നിവര്‍ നയിക്കുന്ന സമരപ്പാട്ടും സ്മൃതിസംഗമത്തിൽ നടക്കും.
Most Read: റോമിയോ സ്ക്വാഡ് സ്ത്രീ സുരക്ഷയ്ക്ക്; യോഗി ആദിത്യനാഥ്