അബുദാബി: ടി- 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ടോസ് നേടിയ അഫ്‌ഗാനിസ്‌ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. മൽസരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യ പുറത്താകും എന്നതിനാൽ തന്നെ ഇന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയിലാണ്.
മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് ഇന്ന് കളിക്കുന്നത്. അതേസമയം അഫ്‌ഗാൻ നിരയിൽ ഒരു മാറ്റമുണ്ട്. ഷറഫുദ്ദീൻ അഷ്റഫിന് പകരം മുജീബുർ റഹ്‌മാൻ കളിക്കും. പരിക്കിനെ തുടർന്ന് മുജീബുർ റഹ്‌മാൻ പുറത്തായിരുന്നു. താരത്തിന്റെ തിരിച്ചുവരവ് അഫ്‌ഗാന്റെ സ്‌പിൻ ബൗളിങ്ങിന് കരുത്താകും.
ഇന്നത്തെ മൽസരത്തിൽ ജയിച്ചാൽ എട്ടു പോയന്റുമായി ന്യൂസീലൻഡ് സെമിയിലെത്തും. എന്നാൽ അഫ്‌ഗാൻ ജയിച്ചാൽ ഇരു ടീമിനും ആറു പോയന്റ് വീതമാകും. ഇതോടെ ഇന്ത്യയുടെ സാധ്യതകൾ സജീവമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ അഫ്‌ഗാന്റെ ജയത്തിനായുള്ള പ്രാർഥനയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
ഗ്രൂപ്പിലെ അവസാന മൽസരത്തിൽ ഇന്ത്യ നമീബിയയെ തോൽപ്പിച്ചാൽ ഇന്ത്യക്കും ആറു പോയന്റാകും. കഴിഞ്ഞ ദിവസം സ്‍കോട്‍ലാൻഡിനെതിരേ വമ്പൻ വിജയം നേടിയ ഇന്ത്യ നിലവിൽ നെറ്റ് റൺറേറ്റിൽ ഗ്രൂപ്പിൽ ഒന്നാമതാണ്. നമീബിയക്കെതിരെ മികച്ച ജയം സ്വന്തമാക്കാൻ കഴിഞ്ഞാൽ റൺറേറ്റിന്റെ ആനുകൂല്യത്തിൽ ഇന്ത്യയ്‌ക്ക് സെമിഫൈനലിൽ എത്താം.
Most Read: ‘ഡിങ്കിരി ഡിങ്കാലെ’; പാടിത്തകർത്ത് ദുൽഖർ, ‘കുറുപ്പി’ലെ പുതിയ ഗാനമെത്തി