ടി-20 ലോകകപ്പ്; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇന്നറിയാം

By News Bureau, Malabar News
T20-indian team
Representational Image

ഡെൽഹി: ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ പറയത്തക്ക മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന.

ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാനുള്ള സാധ്യത തുറന്നുവെങ്കിലും ഒരു പേസറെ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നുണ്ട്.

കൊല്‍ക്കത്ത ഓപ്പണര്‍ വെങ്കടേഷ് അയ്യറുടെ ഫോമും ബൗളിംഗ് മികവും കൂടി കണക്കിലെടുത്ത് താരത്തെ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. എന്നാൽ ബൗള്‍ ചെയ്‌തില്ലെങ്കിലും ഫിനിഷര്‍ എന്ന നിലയിൽ ഹാര്‍ദിക്കിനെ എളുപ്പം അവഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയില്ല. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ പിന്തുണയും ഹാര്‍ദിക്കിനുണ്ട്.

അതേസമയം റിസര്‍വ് താരങ്ങളുടെ പട്ടികയിലുള്ള ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരില്‍ ഒരാള്‍ക്ക് ടീമില്‍ ഇടം ലഭിച്ചേക്കാം.

രാജസ്‌ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്‌ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അവസാന ടീം പുറത്തുവിടുന്നത് വരെ യുഎഇയില്‍ തങ്ങാന്‍ ബിസിസിഐ സഞ്‌ജുവിനോട് ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ബിസിസിഐ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും രാജസ്‌ഥാന്റെ സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് താരം ദുബായില്‍ തുടരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Most Read: ‘മോമോ ഇന്‍ ദുബായ്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത് 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE