‘മോമോ ഇന്‍ ദുബായ്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

By News Bureau, Malabar News
Momo in Dubai-first look
Ajwa Travels

നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്‘യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. അനു സിത്താര, അജു വർഗീസ്, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരാണ് ഈ ചില്‍ഡ്രന്‍സ്- ഫാമിലി ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഹലാൽ ലൗ സ്‌റ്റോറി’ എന്ന ചിത്രത്തിന് ശേഷം സക്കരിയയുടെ തിരക്കഥയിലും നിർമാണത്തിലും ഒരുങ്ങുന്ന ചിത്രമാണ് ‘മോമോ ഇൻ ദുബായ്’. സക്കരിയയോടൊപ്പം പിബി അനീഷ്, ഹാരിസ് ദേശം എന്നിവർ ചേർന്ന് ക്രോസ് ബോർഡർ ക്യാമറയുടെയും ഇമാജിൻ സിനിമാസിന്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ ഹാരിസ് ദേശം ആദ്യമായി നിർമാതാവാവുന്ന ചിത്രം കൂടിയാണിത്.

 

View this post on Instagram

 

A post shared by Zakariya (@zakariyaedayur)

സക്കരിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത്. സജിത് പുരുഷു ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ രതീഷ് രാജ് ആണ്. മുഹ്സിൻ പരാരിയുടെ വരികൾക്ക് ജാസി ഗിഫ്റ്റും ഗഫൂർ എം ഖയൂമും സംഗീതം പകരുന്നു.

മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, മേക്കപ്പ്- മുഹമ്മദ് അനിസ്, കോസ്‌റ്റ്യൂം ഡിസൈനർ- ഇർഷാദ് ചെറുകുന്ന്, സ്‌റ്റിൽസ്- സിനറ്റ് സേവ്യർ, പരസ്യകല- പോപ് കോൺ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഇർഷാദ് പരാരി, സൗണ്ട് ഡിസൈൻ- വിക്കി & കിഷൻ, കാസ്‌റ്റിങ്‌ ഡയറക്‌ടർ- നൂറുദ്ദീൻ അലി അഹ്‌മദ്, പ്രൊഡക്ഷൻ കോർഡിനേഷൻ- ഗിരീഷ് അത്തോളി.

Most Read: ആദ്യം ഡാൻസ്, ഇപ്പോൾ ആക്ഷന്‍; രാജാജി നഗറിലെ പിള്ളേർ വീണ്ടും വൈറൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE