വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

By News Desk, Malabar News
Teachers will not be recruited from abroad; Kuwait Ministry of Education
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: ഈ അധ്യയന വർഷം രാജ്യത്തിന് പുറത്ത് നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിർത്തി വെച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നടപടി. പ്രാദേശികമായി തന്നെ അധ്യാപക നിയമനം നടത്താനാണ് അധികൃതരുടെ തീരുമാനമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ അധ്യാപകരുടെയും അഡ്‌മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും കുറവുള്ള സ്‌ഥലങ്ങളിൽ ഗൾഫ് രാജ്യങ്ങളിലുള്ള ആളുകളെയോ അല്ലെങ്കിൽ ഇപ്പോൾ രാജ്യത്തുള്ള പ്രവാസികളെയോ നിയമിക്കാനാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. കൂടാതെ, ഈ അധ്യയന വർഷം വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കാൻ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ അധ്യാപകരുടെ ഒഴിവുകളിലേക്ക് ഈജിപ്‌ത്‌, തുനീഷ്യ, ജോർദാൻ, ലെബനോൻ എന്നിവിടങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് അധ്യാപകരെ നിയമിച്ചിരുന്നു.

Also Read: ഔഫ് വധക്കേസ്; രണ്ട് പ്രതികളുടെ കൂടി അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE