കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിന് എതിരെ പോലീസ് നടപടി. കല്ലാച്ചി സംസ്‌ഥാന പാതയിലെ ‘ഹാപ്പി വെഡ്ഡിങ്’ സ്‌ഥാപനത്തിന് എതിരെയാണ് പോലീസ് കേസെടുത്തത്. ഹാപ്പി വെഡ്ഡിങ്ങിൽ പോലീസ് പരിശോധന നടത്തുമ്പോൾ സ്‌ത്രീകൾ ഉൾപ്പടെ നിരവധി ഉപയോക്‌താക്കൾ ഉണ്ടായിരുന്നു.
പോലീസിനെ കണ്ടതും കടയിലുണ്ടായിരുന്നവർ ഇവരെ മുറിയിലാക്കി വാതിലടച്ചു. എന്നാൽ, പരിശോധനയിൽ പോലീസ് ഇവരെ കണ്ടെത്തി. കടയിൽ ഉണ്ടായിരുന്ന എല്ലാവർക്കും എതിരെ കേസെടുത്തു. കടയുടമക്കും ജീവനക്കാർക്കും 32,000 രൂപ പിഴ ചുമത്തി.
കടയുടെ ലൈസൻസ് റദ്ദാക്കാൻ പോലീസ് പഞ്ചായത്ത് അധികൃതർക്ക് നോട്ടീസ് നൽകി. ഇന്നു സ്‌ഥാപന ഉടമക്ക് നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി എംപി റജുലാൽ അറിയിച്ചു. കടിയങ്ങാട് ടിഎം മുഹമ്മദ് റഈസ്, കോടഞ്ചേരി പിപി മുബാരിസ്, തൂണേരി പുത്തലത്ത് സഫാദ്, നാദാപുരം ചാമക്കാലിൽ അൽതാഫ്, കടമേരി തയ്യിൽ നിസാം, എരമംഗലം ഷബീൻ, കടിയങ്ങാട് വിപി അസറുദ്ദീൻ, പാതിരിപ്പറ്റ എംപി ആദം, പാലേരി വിപി ഹാരിസ്, നരിപ്പറ്റ പാണ്ടിത്തറമൽ നജീബ് എന്നീ 10 പേർക്കെതിരെയാണ് കേസ്. കടയിലെത്തിയവർക്ക് എതിരെയും നടപടിയുണ്ടാകും.
Also Read: കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി