കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ

By Desk Reporter, Malabar News
Malabar-News_Anna-Hazare
Ajwa Travels

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി അണ്ണാ ഹസാരെ. കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ കേന്ദ്ര കാര്‍ഷികവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകി. എംഎസ് സ്വാമിനാഥൻ കമ്മീഷന്റെ നിർദേശങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹസാരെ രംഗത്തെത്തുന്നത്.

നേരത്തെ കര്‍ഷകരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിൽ ശക്‌തമാക്കണമെന്ന് അണ്ണാ ഹസാരെ പറഞ്ഞിരുന്നു. ഡെല്‍ഹിയിലെ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്നും രാജ്യത്തെ ജനങ്ങളോട് ഹസാരെ അഭ്യർഥിച്ചിരുന്നു.

അതേസമയം, കർഷക സമരം കൂടുതൽ ശക്‌തമായി മുന്നോട്ട് പോകുകയാണ്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് കർഷകർ നിരാഹാര സത്യാഗ്രഹം നടത്തി. 20 നേതാക്കളാണ് തലസ്‌ഥാന നഗരിയില്‍ സത്യാഗ്രഹമിരുന്നത്. 9 മണിക്കൂറാണ് കര്‍ഷകര്‍ നിരാഹാരസമരം നടത്തിയത്. വൈകിട്ട് അഞ്ച് മണിക്ക് വെള്ളവും പഴവര്‍ഗങ്ങളും കഴിച്ച് നിരാഹാരം അവസാനിപ്പിച്ചു. ആയിരകണക്കിന് കര്‍ഷകരും നിരാഹാര സമരത്തില്‍ പങ്കുചേര്‍ന്നു.

രാജ്യവ്യാപകമായി കര്‍ഷകര്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി. രാജസ്‌ഥാൻ-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകര്‍ റോഡ് ഉപരോധം തുടരുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നത് വരെ സമാധാനപരമായി പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

Also Read:  തമിഴ്‌നാട്ടിൽ പുതിയ രാഷ്‌ട്രീയ സഖ്യം; കമലിനൊപ്പം മൽസരിക്കാൻ ഒവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE