കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി കിട്ടുന്നത് ബിജെപിക്ക്; അരവിന്ദ് കെജ്‌രിവാൾ

By Staff Reporter, Malabar News
aravind-kejrival
Ajwa Travels

പനാജി: കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്ക് നല്‍കുന്ന പരോക്ഷ വോട്ടുകളാണെന്ന് ആം ആദ്‌മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനാണുള്ളത്. ആം ആദ്‌മി പാര്‍ട്ടി അല്ലെങ്കില്‍ ബിജെപി. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങളോട് കൂറുള്ള ഒരു സര്‍ക്കാരിനെയാണെങ്കില്‍ നിങ്ങള്‍ ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണം. അടുത്ത ഓപ്ഷനെന്തെന്നാല്‍ ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വോട്ട് ചെയ്യുക എന്നതാണ്.

ബിജെപിക്ക് പരോക്ഷമായി വോട്ട് ചെയ്യുക എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്നതാണ്. ജയിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെ.പിയിലേക്ക് കൂടുമാറും; കെജ്‌രിവാള്‍ പറയുന്നു.

2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബിജെപി ഗോവയില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്‌തിരുന്നു.

Read Also: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിദ്ദുവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE