നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ്; ശസ്‍ത്രക്രിയ വിജയകരമെന്ന്‌ ഡോക്‌ടർമാർ

By Team Member, Malabar News
Representational image
Ajwa Travels

ആഗ്ര : 14 ദിവസം പ്രായമുള്ള നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ശസ്‍ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിൽ(എസ്എൻഎംസി) ആണ് 14 ദിവസം പ്രായമായ പെൺകുട്ടിയുടെ ശസ്‍ത്രക്രിയ നടത്തിയത്.

ജനിച്ച് 14 ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയുടെ കവിളിൽ കറുത്ത പാട് ശ്രദ്ധയിൽ പെട്ടത്. കൂടാതെ പൊള്ളൽ പോലെ കുമിളകൾ ഉണ്ടാകുകയും ചെയ്‌ത സാഹചര്യത്തിൽ കഴിഞ്ഞ ശനിയാഴ്‌ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഫംഗൽ അണുബാധ ശസ്‍ത്രക്രിയയിലൂടെ നീക്കം ചെയ്‌തതായി ഇഎൻടി വിഭാഗം മേധാവി ഡോക്‌ടർ അഖിലേഷ് പ്രതാപ് സിംഗ് വ്യക്‌തമാക്കി.

ജനിച്ചപ്പോൾ തന്നെ കുഞ്ഞിന് വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കൂടാതെ കുഞ്ഞിന് തൂക്കവും കുറവായിരുന്നു. എന്നാൽ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ലെന്നും, അപകടനില തരണം ചെയ്‌തുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കുഞ്ഞ് നിയോനേറ്റൽ ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

Read also : ‘ഞാന്‍ ക്ളബ്ഹൗസിലില്ല’; തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയയാളെ തുറന്നുകാട്ടി പൃഥ്വിരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE