ഒരു മൽസരത്തിന് ബ്ളാസ്‌റ്റേഴ്‌സ് മാനസികമായി തയ്യാറല്ല; കോച്ച് ഇവാൻ വുകൊമാനോവിച്ച്

By Staff Reporter, Malabar News
ivan-vukomanovic-
Ajwa Travels

കൊച്ചി: ഒരു മൽസരത്തിന് കേരള ബ്ളാസ്‌റ്റേഴ്‌സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. എത്ര പേർക്ക് കളിക്കാനാവുമെന്ന് തനിക്ക് അറിയില്ലെന്നും നാളത്തെ മൽസരത്തെപ്പറ്റി തങ്ങൾ ചിന്തിക്കുന്നില്ലെന്നും ഇവാൻ പറഞ്ഞു. കോവിഡ് വ്യാപനം ക്യാംപിലുള്ളവരുടെ മാനസികാവസ്‌ഥയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇവാന്റെ പ്രതികരണം നൽകുന്ന സൂചന.

നേരത്തെ ക്യാംപിൽ കോവിഡ് ബാധിച്ച എല്ലാവരും നെഗറ്റീവായി പരിശീലനത്തിന് ഇറങ്ങിയിരുന്നു. അഡ്രിയാൻ ലൂണയാണ് ഏറ്റവും അവസാനമായി ടീമിനൊപ്പം ചേർന്നത്. ജനുവരി 12ന് ഒഡിഷക്കെതിരായ മൽസരത്തിനു പിന്നാലെയാണ് ബ്ളാസ്‌റ്റേഴ്‌സ് ക്യാംപിൽ കോവിഡ് വ്യാപനമുണ്ടായത്. തുടർന്ന് താരങ്ങളും സപ്പോർട്ട് സ്‌റ്റാഫുമൊക്കെ ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു.

നാളെ ബെംഗളൂരു എഫ്‌സിക്കെതിരെയാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ അടുത്ത മൽസരം. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ടീം. 11 മൽസരങ്ങളിൽ നിന്ന് 20 പോയിന്റാണ് ടീമിനുള്ളത്. 13 മൽസരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാമത്. 12 മൽസരങ്ങളിൽ നിന്ന് 22 പോയിന്റോടെ ജംഷഡ്‌പൂർ രണ്ടാമതുണ്ട്.

Read Also: ലോകായുക്‌ത നിയമ ഭേദഗതി; സീതാറാം യെച്ചൂരിക്ക് വിഡി സതീശന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE