ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റ് കൊണ്ടുവന്നത് ചാണകം കൊണ്ട് നിർമിച്ച പെട്ടിയിൽ

By Desk Reporter, Malabar News
The-budget-was-brought-in-a-box-made-of-dung
Ajwa Travels

റായ്‌പൂർ: ഇത്തവണ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് ബജറ്റുമായി ഒരു അസാധാരണ വരവാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നടത്തിയത്. പശുവിന്‍ ചാണകം കൊണ്ട് നിര്‍മിച്ച ബ്രീഫ്‌കേസിലാണ് ഭൂപേഷ് ബാഗേൽ ബജറ്റ് നിയമസഭയിലേക്ക് കൊണ്ടുവന്നത്.

ചാണകം കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള പെട്ടിയുമായി ബാഗേൽ നിയമസഭയിലെ തന്റെ ഓഫിസിൽ ഫോട്ടോക്ക് പോസ് ചെയ്‌തു. തിങ്കളാഴ്‌ചയാണ് ഛത്തീസ്ഗഢ് നിയമസഭയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനം ആരംഭിച്ചത്.

കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്റെ ബജറ്റ് എന്നാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റിന് മുന്‍പ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. 2020ലെ ബജറ്റില്‍ തന്നെ കര്‍ഷകരില്‍ നിന്നും ചാണകം ശേഖരിച്ച് വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്ന പദ്ധതി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

തന്റെ സർക്കാരിന്റെ നാലാമത്തെ ബജറ്റാണ് ഭൂപേഷ് ബാഗേൽ അവതരിപ്പിക്കുന്നത്. ‘എക് പാഹല്‍ (‘Ek Pahal’) വനിത സഹകരണ സംഘമാണ് ചാണകം കൊണ്ടുള്ള പെട്ടി നിർമിച്ചത്. റായ്‌പൂർ മുനിസിപ്പാലിറ്റിയിലാണ് പെട്ടി നിർമിച്ച വനിതാ സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്. 10 ദിവസം എടുത്താണ് വിവിധ അടരുകളായി ചാണകപ്പൊടി ഉപയോഗിച്ച് പെട്ടി നിര്‍മിച്ചത് എന്നാണ് നവഭാരത് ടൈംസ് റിപ്പോർട് ചെയ്യുന്നത്.

Most Read:  രാജ്യസഭാ സീറ്റ്; എൽഡിഎഫ് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE