കോവിഡ് വാക്‌സിൻ ജനുവരിയോടെ വിതരണം ചെയ്യും; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

By Desk Reporter, Malabar News
Covid-vaccine_2020-Nov-24
Representational Image
Ajwa Travels

ന്യൂഡെൽഹി: 2021 ജനുവരിയോടെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. കോവിഷീൽഡ് വാക്‌സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്‌സിൻ 250 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂനാവാല പറഞ്ഞു.

അസ്ട്ര സെനക മരുന്ന് കമ്പനിയുമായാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കരാറിലെത്തിയത്. നാലു കോടി ഡോസ് ഇതിനകം തയ്യാറാണെന്ന് അഡാര്‍ പൂനാവാല പറഞ്ഞു. ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിതരണം ചെയ്യാനാവൂ.

30 കോടി മുതൽ 40 കോടി വരെ ഡോസുകൾ ജൂലൈ മാസത്തോടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഡോസ് ഒന്നിന് ആയിരം രൂപ വിലയിടും. 500-600 രൂപക്ക് സ്വകാര്യ വിപണിയിൽ നൽകും. 250നോ അതിൽ താഴെയോ വിലക്കാകും സർക്കാരിന് നൽകുകയെന്നും സിഇഒ വ്യക്‌തമാക്കി.

Also Read:  കോവിഡ് 19; എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE