സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം

By Trainee Reporter, Malabar News
Malabar-News_-CPM_
Ajwa Travels

ന്യൂഡെൽഹി: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ സംഘടനാ റിപ്പോർട് തയ്യാറാക്കലാണ് പ്രധാന അജണ്ട. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ സംഘടനാ റിപ്പോർട് ചർച്ച ചെയ്യും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

രാഷ്‌ട്രീയ ഭേദഗതികളെ കുറിച്ചടക്കം രണ്ട് ദിവസമായി ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച നടക്കും. ഇതോടൊപ്പം പാർട്ടി കോൺഗ്രസിന്റെ മുന്നൊരുക്കങ്ങളും നിലവിലെ രാഷ്‌ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകും. കണ്ണൂരിൽ ഏപ്രിൽ ആറ് മുതൽ പത്ത് വരെയാണ് സിപിഎം പാർട്ടി കോൺഗ്രസ് നടത്തുന്നത്. ജനുവരിയിൽ ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ചേരാൻ തീരുമാനിച്ചത്.

ഇതിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങളെല്ലാം സിപിഎം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. കേരള സംസ്‌ഥാന സമ്മേളനം കൊച്ചിയിൽ ചേരുകയും കോടിയേരി ബാലകൃഷ്‌ണനെ സംസ്‌ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.

Most Read: വർക്കലയിൽ തീ പിടിച്ചത് ബൈക്കിൽ നിന്ന് തന്നെ; അട്ടിമറിയില്ലെന്ന് ആവർത്തിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE