തീരുമാനം ജനങ്ങളുടേത്, വിധി അംഗീകരിക്കുന്നു; ആം ആദ്‌മിക്ക് ആശംസയറിയിച്ച് സിദ്ദു

By Desk Reporter, Malabar News
The decision is up to the people, accepting the verdict; Sidhu congratulates Aam Aadmi Party
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിം​ഗ് സിദ്ദു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണ്. പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, ആം ആദ്‌മിക്ക് ആശംസകളെന്നും സിദ്ദു ട്വീറ്റ് ചെയ്‌തു.

പഞ്ചാബിലെ തോൽവിക്ക് പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും പ്രതികരിച്ചിരുന്നു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിൽ മിനുട്ടുകള്‍ക്ക് മുന്‍പാണ് രാഹുലിന്റെ വാക്കുകൾ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ട്വീറ്റില്‍ ഉള്ളത്.

‘ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്‌താലും എനിക്ക് പേടിയില്ല’ എന്നാണ് ട്വീറ്റിൽ പറയുന്നത്.

Most Read:  ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; ചരിത്രത്തിൽ ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE