പറമ്പികുളത്തേക്ക് കേരളത്തിലൂടെയുള്ള വനപാത യാഥാർഥ്യമായി

By Trainee Reporter, Malabar News
The forest road to Parambikulam
Representational Image
Ajwa Travels

പാലക്കാട്: പറമ്പികുളത്തേക്ക് കേരളത്തിലൂടെയുള്ള വനപാത യാഥാർഥ്യമായി. മുതലമട പഞ്ചായത്തിൽ ഉൾപ്പെട്ട പറമ്പികുളത്തേക്ക് കേരളത്തിലൂടെ നേരിട്ട് വഴി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് ആദിവാസികൾ വഴിവെട്ട് സമരം ആരംഭിച്ചിരുന്നു. ഒരു വർഷം കൊണ്ടാണ് ആദിവാസികൾ നടപ്പാത എന്ന സ്വപ്‌നം യാഥാർഥ്യമാക്കിയത്.

80 കിലോമീറ്ററിലധികം തമിഴ്‌നാട്ടിലുടെ സഞ്ചരിച്ചാൽ മാത്രമേ പറമ്പികുളത്ത് ഉള്ളവർക്ക് സ്വന്തം പഞ്ചായത്ത് ഓഫിസായ മുതലമടയിൽ എത്താൻ കഴിയുമായിരുന്നുള്ളൂ. ഇതേ തുടർന്ന് ആദിവാസികൾ വഴിവെട്ട് സമരവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഒരുവർഷം കൊണ്ട് വനപാത നിർമിച്ചത്. ഇനി ഒൻപത് കിലോമീറ്റർ കൊണ്ട് തേക്കടി അല്ലി മൂപ്പൻ കോളനിയിൽ നിന്നും മുതലമടയിലെത്താം.

നടപ്പാതയുടെ പ്രഖ്യാപനം ആദിവാസി ഊരുകളിൽ ആഘോഷമാക്കി. വഴിവെട്ട് സമരത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചു. ഗാന്ധിയൻ സമരമാർഗം പിന്തുടർന്നാണ് വഴിവെട്ട് സമരം വിജയിപ്പിച്ചതെന്നും സമരക്കാർക്കെതിരെ വനംവകുപ്പ് എടുത്ത കേസുകൾ പിൻവലിക്കണമെന്നും ആദിവാസി വിഭാഗം ആവശ്യപ്പെട്ടു. മരിച്ച ഊര് മൂപ്പൻ ചന്ദ്രന്റെ പേരാണ് വനപാതയ്‌ക്ക് നൽകിയിരിക്കുന്നത്.

Most Read: സംസ്‌ഥാനത്ത് നാളെ കോളേജുകൾ തുറക്കും; വിദ്യാർഥികൾ വീണ്ടും ക്യാംപസിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE