മഴ പെയ്യിക്കാൻ ദുരാചാരം; പെൺകുട്ടികളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

By Desk Reporter, Malabar News
Minor-girls-paraded-naked
Ajwa Travels

ഭോപാൽ: മധ്യപ്രദേശിൽ പെൺകുട്ടികളെ പൊതുനിരത്തിലൂടെ നഗ്‌നരായി നടത്തിച്ചു. മഴ പെയ്യാത്തതിനാൽ ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ ദുരാചാരം നടത്തിയത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലായിരുന്നു ഈ സംഭവം. വരള്‍ച്ചക്ക് സമാനമായ അവസ്‌ഥയായതിനാല്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു വിചിത്രമായ ആചാരമെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നു.

ദാമോ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍ ഞായറാഴ്‌ചയാണ് ഈ ദുരാചാരം നടന്നത്. തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിച്ചായിരുന്നു ഈ പ്രദക്ഷിണ സമാനമായ ദുരാചാരം. ഗ്രാമത്തിലെ എല്ലാ വീടുകളിലും സ്‌ത്രീകളുടെ അകമ്പടിയോടെ പെണ്‍കുട്ടികളെ എത്തിച്ചതായാണ് മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ഭജനയും കീര്‍ത്തനങ്ങളും പാടി പെൺകുട്ടികളെ നഗ്‌നരായി നടത്തിച്ച് ദക്ഷിണയായി ഭക്ഷ്യ ധാന്യങ്ങളും ഇവർ ശേഖരിച്ചിരുന്നു.

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഗ്‌നരാക്കി നടത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് ഇത്തരം ദുരാചാരമെന്നതിനാല്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് പോലീസിന് വ്യക്‌തതക്കുറവുണ്ട്.

ഈ ദുരാചാരത്തെ കുറിച്ച് ഗ്രാമീണരില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് ജില്ലാ കളക്‌ടർ എസ് കൃഷ്‌ണ ചൈതന്യ പറയുന്നത്. ഇത്തരം ആചാരങ്ങള്‍ മഴ പെയ്യാന്‍ കാരണമാകില്ലെന്നും കൂടുതല്‍ വിളവുണ്ടാകാന്‍ കാരണമാകില്ലെന്നുമുള്ള അറിവ് ഗ്രാമീണര്‍ക്കില്ലെന്നും കളക്‌ടർ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊർജ്‌ജിതമാക്കുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Most Read:  പെഗാസസ്; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE