‘ജനങ്ങളുടെ ജീവനല്ല, തിരഞ്ഞെടുപ്പ് ജയമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം’; പ്രകാശ് രാജ്

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രത്തിന്റെ ഓക്‌സിജന്‍ വിതരണ നയത്തെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ജീവനല്ല തിരഞ്ഞെടുപ്പ് വിജയമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഓക്‌സിജന്‍ വിതരണത്തെ വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി രംഗത്തെത്തിയ പശ്‌ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം.

‘ബിജെപി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല പ്രധാനം. തിരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാമെന്നാണ് അവരുടെ ലക്ഷ്യം. യാതൊരു പ്രതീക്ഷയും നല്‍കാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്’, പ്രകാശ് രാജ് ട്വിറ്ററിലെഴുതി.

ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുമ്പോഴും വിദേശ രാജ്യങ്ങളിലേക്ക് 9294 മെട്രിക് ടണ്‍ ഓക്‌സിജന്‍ കേന്ദ്രം കയറ്റുമതി ചെയ്‌തെന്ന റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് ഡെൽഹി ഹൈക്കോടതിയും രംഗത്തെത്തി.

Also Read:  രക്‌തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE