പറക്കുന്നതിനിടെ പരുന്തുകൾ കുഴഞ്ഞു വീഴുന്നു; ഒരാഴ്‌ചക്കിടെ വീണത് 10 എണ്ണം

By Desk Reporter, Malabar News
eagles
Ajwa Travels

പാലക്കാട്: നഗരത്തിലും പരിസരത്തുമായി പരുന്തുകൾ കുഴഞ്ഞു വീഴുന്നു. ഒരാഴ്‌ചക്കിടെ പത്തിലധികം പരുന്തുകളാണ് ഇത്തരത്തിൽ പറക്കുന്നതിനിടെ കുഴഞ്ഞു വീണത്. ഇവയിൽ ചിലതിനെ നാട്ടുകാർ ശുശ്രൂഷിച്ചു വനംവകുപ്പിനു കൈമാറി.

ഉച്ചസമയത്താണു പരുന്തുകൾ കുഴഞ്ഞു വീഴുന്നത്. രണ്ട് ദിവസത്തെ പരിചരണത്തിനു ശേഷം ഇവ ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. നഗരത്തിൽ ഇന്നലെയും ഒരു പരുന്ത് പറക്കുന്നതിനിടെ കുഴഞ്ഞു വീണതായാണ് റിപ്പോർട്.

പരുന്തുകൾ കുഴഞ്ഞു വീഴുന്നത് ശ്രദ്ധയിൽപെട്ടതായും കാരണം കണ്ടെത്താൻ രക്‌ത പരിശോധനക്കായി സാംപിൾ ശേഖരിച്ചെന്നും മൃഗസംരക്ഷണ വകുപ്പ് ജില്ലാ പിആർഒ ഡോ.ജോജു ഡേവിസ് അറിയിച്ചു. പരിശോധനാ ഫലം ലഭിച്ചാലേ കാരണം വ്യക്‌തമായി പറയാനാകൂ. ചൂടു കൂടിയാലും ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

36 ഡിഗ്രിക്ക് മുകളിലാണ് പാലക്കാട് ജില്ലയിലെ ഇന്നലത്തെ ചൂട്. ഔദ്യോഗികമായി രേഖപ്പെടുത്തിയ കൂടിയ ചൂട് 36.1 ഡിഗ്രി സെൽഷ്യസ് ആണ്. കുറഞ്ഞ താപനില 23.9 ഡിഗ്രി, ആർദ്രത 47% എന്നിങ്ങനെ രേഖപ്പെടുത്തി.

Malabar News:    സൗജന്യ വാഹന പുക പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്

COMMENTS

  1. എല്ലാ സ്ഥലത്തും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കണം. .. ഇതൊരു പാഠമായി കണ്ട് അടിയന്തര നടപടി വേണം. ..

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE