കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യകിറ്റ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുളള ഹരജിയാണ് ഇതിലൊന്ന്. അർഹരായവർക്ക് സഹായം നൽകിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾ ഇന്ന് കോടതിയെ ധരിപ്പിക്കും.
പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ ശേഷം ദ്വീപിൽ നടപ്പാക്കിയ നിയമ പരിഷ്കാരങ്ങൾ ചോദ്യം ചെയ്തുളള ഹരജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ലക്ഷദ്വീപിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുളള പരിഷ്കാരങ്ങളാണ് ഇവിടെ നടപ്പാക്കുന്നതെന്നാണ് ഇക്കാര്യത്തിൽ അഡ്മിനിസ്ട്രേഷന്റെ നിലപാട്.
Read Also: കെഎസ്ആർടിസി ശമ്പള പരിഷ്കരണം; ചർച്ച ഇന്ന്