പാലക്കാട്: തൃത്താലയിൽ കയാക്കിങ് മേളയ്‌ക്ക് തുടക്കമായി. തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്നുള്ള ഭാരതപ്പുഴയിലാണ് കയാക്കിങ് നടക്കുന്നത്. മേള സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം ചെയ്‌തു. മേള വിജയകരമായാൽ തൃത്താലയെ കയാക്കിങ് സ്‌ഥിരം വേദിയാക്കി മാറ്റുമെന്ന് സ്‌പീക്കർ പറഞ്ഞു.
പാലക്കാട് ജില്ലയിലെ ആദ്യ കയാക്കിങ് മേളയാണ് തൃത്താലയിൽ നടക്കുന്നത്. പൊതുജനങ്ങൾക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് കയാക്കിങ് സൗകര്യം ഒരുക്കിയത്. കയാക്കിങ് ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന വിനോദ സഞ്ചാര വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്.
അതേസമയം, ഭാരതപുഴയുടെ കയാക്കിങ് സാധ്യത ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം ഭാരതപ്പുഴയുടെ ശുചീകരണം കൂടി ലക്ഷ്യമിടുന്നതായി ഡിടിപിസി സെക്രട്ടറി കെജി അജേഷ് അറിയിച്ചു.
Read Also: ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്