ന്യൂഡെൽഹി: മൂന്ന് വനിതകൾ ഉൾപ്പടെ ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ കൊളീജിയം നൽകിയ ശുപാർശക്ക് രാഷ്‍ട്രപതിയുടെ അംഗീകാരം. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്‌ജിമാരെ സുപ്രീം കോടതി കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്‌തത്.
കര്‍ണാടക ഹൈക്കോടതി ജഡ്‌ജി ബിവി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്‌റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിതാ ജഡ്‌ജിമാർ. ഇതിൽ കർണാടക ഹൈക്കോടതി ജഡ്‌ജി ബിവി നാഗരത്‌ന 2027ൽ ആദ്യ വനിതാ ചീഫ് ജസ്‌റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
കേരള ഹൈക്കോടതിയിലെ ജസ്‌റ്റിസ് സിടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജെകെ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്‌ജി എംഎം സുന്ദരേഷ്, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റര്‍ ജനറലുമായ പിഎസ് നരസിംഹ എന്നിവരാണ് പട്ടികയിലുള്ള മറ്റ് അംഗങ്ങൾ.
Most Read: ‘വാക്‌സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത്’; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ