പ്രമേയം സഭയെ അവഹേളിക്കുന്നത്, രാജഗോപാൽ പറഞ്ഞത് പരിശോധിക്കും; കെ സുരേന്ദ്രൻ

By Desk Reporter, Malabar News
K-Surendran
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ഒ രാജഗോപാലിന്റെ പ്രതികരണം പരിശോധിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ഭിന്നത ഇല്ലെന്നും കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കാർഷിക നിയമത്തിന് എതിരായ പ്രമേയത്തെ താൻ അനുകൂലിക്കുന്നു എന്നായിരുന്നു സഭാ സമ്മേളനത്തിന് ശേഷം ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പൊതുമനസാക്ഷി കാർഷിക നിയമത്തിന് എതിരാണെന്നും പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ താങ്കൾ പിന്തുണക്കുന്നത് പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നത്തിന് ഇടയാക്കില്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാലാണ് പ്രമേയത്തെ അനുകൂലിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.

National News:  കാലാവധി കഴിഞ്ഞ വണ്ടിച്ചെക്ക് നൽകി കച്ചവടം; കർഷകരെ പറ്റിച്ച് വ്യാപാരികൾ തട്ടിയെടുത്തത് 5 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE