പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

By Trainee Reporter, Malabar News
pathanamthitta-old-lady-died-of-electric-shock
ഫാത്തിമുത്ത്
Ajwa Travels

പത്തനംതിട്ട: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു. പത്തനംതിട്ട ഏനാത്ത് റഹ്‌മാൻ മൻസിലിൽ ഫാത്തിമുത്ത്(74) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30ന് ആണ് അപകടം നടന്നത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. ഇന്നലെ രാത്രി പെയ്‌ത കനത്ത മഴയിൽ വൈദ്യുതിക്കമ്പി പൊട്ടിവീണതാണ് അപകടത്തിന് ഇടയാക്കിയത്.

വൈദ്യുതാഘാതമേറ്റ ഫാത്തിമുത്തിനെ രക്ഷിക്കാൻ കൂടെ ഉണ്ടായിരുന്ന മകൻ ഉൾപ്പടെ ശ്രമിച്ചിരുന്നെങ്കിലും ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടു. അപകട സമയത്ത് മകനും കൊച്ചുമകനും കൂടെ ഉണ്ടായിരുന്നെങ്കിലും ഇരുവരും അത്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Most Read: സംസ്‌ഥാനത്ത്‌ അടുത്ത മാസം മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE