മാധവ് സുരേഷ് നായകനായ ‘കുമ്മാട്ടിക്കളി’യുടെ ചിത്രീകരണം ആരംഭിച്ചു

By Trainee Reporter, Malabar News
Kummatikali
Ajwa Travels

ചിമ്പു, വിജയ് തുടങ്ങിയ മുൻനിര സൂപ്പർഹിറ്റ് നായകൻമാരെ വെച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്‌ത വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ‘കുമ്മാട്ടിക്കളി’. നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന കുമ്മാട്ടിക്കളിയുടെ ചിത്രീകരണം ആരംഭിച്ചു. പ്രശസ്‌ത സിനിമാ നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ആലപ്പുഴ സാന്ത്വൻ സ്‌പെഷ്യൽ സ്‌കൂളിലാണ് നടന്നത്.

അന്തരിച്ച നടൻ ഇന്നസെന്റിനെ ഓർമകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. സൂപ്പർ ഗുണ്ട് ഫിലിംസിന്റെ ഉടമയും നിർമാതാവുമായ ആർബി ചൗധരി, നിർമാതാക്കളായ ലിസ്‌റ്റിൻ സ്‌റ്റീഫൻ, ആൽവിൻ ആന്റണി, എവർഷൈൻ മണി, സംവിധായകൻ വിൻസെന്റ് സെൽവ, സംവിധായകരായ രതീഷ് രഘുനന്ദൻ, സുധീഷ്‌ ശങ്കർ, ഡിസ്ട്രിബ്യൂട്ടർ സുജിത് നായർ, മാധവ് സുരേഷ്, ലെന തുടങ്ങിയവർ ചിത്രത്തിന്റെ പൂജാ കർമങ്ങളിൽ പങ്കെടുത്തു.

കടപ്പുറവും ഇവിടുത്തെ ജീവിതങ്ങളെയും പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കടപ്പുറം പശ്‌ചാത്തലമാക്കി ഇതിന് മുമ്പ് നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും, പ്രമേയത്തിലെയും കഥാപാത്രങ്ങളുടെയും വ്യത്യസ്‌തത കൊണ്ട് ‘കുമ്മാട്ടിക്കളി’ പുത്തൻ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത്.

മലയാളം, തമിഴ്, കന്നഡ സിനിമകളിലെ നടീനടൻമാരെ ഉൾപ്പെടുത്തിയാണ് സിനിമ ഒരുക്കുന്നതെന്നാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിക് അജ്‌മൽ എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇവർക്ക് പുറമെ തമിഴ്, കന്നഡ സിനിമകളിലെ നടീനടൻമാരും സിനിമയിൽ മാറ്റുരക്കുന്നുണ്ട്.

kummattikkali movie
കുമ്മാട്ടിക്കളി ലൊക്കേഷൻ കാഴ്‌ചകൾ

ആർകെ വിൻസെന്റ് സെൽവയുടേത് തന്നെയാണ് തിരക്കഥ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വെങ്കിടേഷ് വി ആണ്. സജു എസ് വരികൾ എഴുതിയ ഗാനങ്ങൾക്ക് ജാക്‌സൺ വിജയൻ സംഗീതം പകർന്നിരിക്കുന്നു. എഡിറ്റർ: ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ. ചീഫ് അസോസിയേറ്റ്: മഹേഷ് മനോഹർ, പിആർഒ: മഞ്‌ജു ഗോപിനാഥ്‌. ‘ഭരതൻ’ സംവിധാനം ചെയ്‌ത ‘അമരം’ എന്ന മമ്മൂട്ടി ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന ചിത്രം ഒരുങ്ങുന്നതെന്ന് വിൻസെന്റ് സെൽവ പറയുന്നു.

അമരം ചിത്രീകരിച്ച ലൊക്കേഷനുകളിലാണ് ഈ ചിത്രത്തിന്റെയും ഷൂട്ടിങ്. 30 ദിവസത്തോളം നീളുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകൾ ആലപ്പുഴ, കൊല്ലം, നീണ്ടകര എന്നിവിടങ്ങളിലാണ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 ആമത്തെ നിർമാണ സംരംഭമാണിത്. ദിലീപ് നായകനായ D148 ആണ് നിർമാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം.

Most Read: 60 വർഷം തുടർച്ചയായി രക്‌തദാനം; 80-കാരി ഗിന്നസ് റെക്കോർഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE