രാജ്യത്തെ നാണ്യപെരുപ്പ ഭീഷണി തുടരും

By Staff Reporter, Malabar News
Representational image
Ajwa Travels

മുംബൈ: രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിലാണെന്ന ഏപ്രിലിലെ നാണ്യപെരുപ്പ നിരക്കിനെ ശരിവച്ച് ആർബിഐ റിപ്പോർട്. ഈ സാമ്പത്തിക വർഷം നാണ്യപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലിലെ ആർബിഐ വിലയിരുത്തലെങ്കിൽ ഇന്നലെയിത് 6.7 ശതമാനമായി ഉയർത്തി.

ഈ വർധനയുടെ 75 ശതമാനവും തക്കാളി അടക്കമുള്ള ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം മൂലമാണ്. ഉയർന്ന ക്രൂഡോയിൽ വില, സംസ്‌ഥാനങ്ങളിലെ വൈദ്യുതി നിരക്ക് വർധന അടക്കമുള്ളവയാണ് മറ്റ് കാരണങ്ങൾ.

റഷ്യ-യുക്രൈൻ യുദ്ധം വിലക്കയറ്റത്തിന്റെ ആഗോളവൽകരണത്തിന് കാരണമായെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് പറഞ്ഞിരുന്നു. ഈ വർഷത്തെ ജിഡിപി വളർച്ച 7.2 ശതമാനമായിരിക്കുമെന്ന വിലയിരുത്തൽ ആർബിഐ ആവർത്തിച്ചു.

അതേസമയം, വരുന്ന 18 മാസത്തിനുള്ളിൽ റിപ്പോ നിരക്ക് 6 മുതൽ 6.5 ശതമാനമായി ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇത് നിലവിലെ പ്രതിസന്ധിയിൽ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും.

Read Also: ഹവാല കേസ്; സത്യേന്ദർ ജെയിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE