ജോൺ എബ്രഹാമിന്റെ ‘മുംബൈ സാഗ’യുടെ ട്രെയിലർ പുറത്തിറങ്ങി

By Staff Reporter, Malabar News
mumbai-saga

ജോണ്‍ എബ്രഹാമിനെ നായകനാക്കി സഞ്‌ജയ് ഗുപ്‍ത സംവിധാനം ചെയ്യുന്ന ചിത്രം ‘മുംബൈ സാഗ‘യുടെ ട്രെയിലർ പുറത്തിവിട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചടുലതയുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. അധോലോക ഇടപാടുകളുടെ കേന്ദ്രമായിരുന്ന മുംബൈയുടെ പൂർവകാലം വരച്ചു കാട്ടുന്ന ചിത്രമാണ് ‘മുംബൈ സാഗ‘ എന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്‌തമാക്കിയിരുന്നു. നഗരത്തിലെ തെരുവില്‍ നിന്ന് വളര്‍ന്ന് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ആയി മാറുന്ന അമര്‍ത്യ റാവു എന്ന കഥാപാത്രത്തെയാണ് ജോൺ എബ്രഹാം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഇമ്രാന്‍ ഹാഷ്‍മി ചിത്രത്തിൽ പോലീസ് വേഷത്തിൽ എത്തുന്നു. മഹേഷ് മഞ്ജ്‍രേക്കര്‍, സുനില്‍ ഷെട്ടി, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. കഴിഞ്ഞ വർഷം ജൂണില്‍ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നീട്ടുകയായിരുന്നു. ഡയറക്‌ട് ഒടിടി റിലീസിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും നിർമാതാക്കൾ വാർത്തകൾ നിഷേധിച്ചിരുന്നു. മാര്‍ച്ച് 19നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Read Also: ഗൗതം മേനോൻ-ചിമ്പു ചിത്രത്തിന് പേരിട്ടു; പിന്നണിയിൽ എആർ റഹ്‌മാനും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE