കാസർഗോഡ് പനി ബാധിച്ചു യുവതി മരിച്ചു

കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്.

By Trainee Reporter, Malabar News
fever
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ പനി ബാധിച്ചു യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അശ്വതിയെ കാസർഗോഡ് ആശുപത്രിയിൽ എത്തിക്കുന്നത്. അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി.

എന്നാൽ, പനി കുറഞ്ഞില്ല. ചൊവ്വാഴ്‌ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി. നില വഷളായതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിൽസക്കിടെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. ഒടയംചാൽ സ്വദേശിയായ അശ്വതി ടിടിസി വിദ്യാർഥിയായിരുന്നു. അതേസമയം, അശ്വതിക്ക് ഏത് പനിയാണ് ബാധിച്ചതെന്ന കാര്യത്തിൽ ഇതുവരെ സ്‌ഥിരീകരണമായില്ല.

Most Read: ടൈറ്റനിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി; ദൗത്യം അവസാനിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE