തയ്യൽക്കടയിൽ മോഷണം; ജില്ലയിൽ ഒരാൾ അറസ്‌റ്റിൽ

By Team Member, Malabar News
kozhikkode arrest
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ തെരുവത്ത് കടവിൽ തയ്യൽ കടയിൽ മോഷണം നടത്തിയ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തു. തെരുവത്ത് കടവ് പുതുവയൽക്കുനി ഫായിസി(30)നെയാണ് നാട്ടുകാരുടെ സഹായത്തോടെ അത്തോളി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപെട്ടു.

കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ പ്രദേശത്തെ തയ്യൽക്കടയിൽ ഇവർ മോഷണം നടത്തിയത്. 2 തയ്യൽ മെഷീനും ഇൻവെർട്ടറും മോഷ്‌ടിക്കുകയും, വിവാഹ പാർട്ടി തയ്യലിനായി നൽകിയ തുണിത്തരങ്ങളും മറ്റും കടയുടെ പിന്നിൽ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് രാമൻപുഴയിൽ ചിറക്കൽ താഴെ ഭാഗത്ത് നിന്നും ഒരു തയ്യൽ മെഷീൻ പോലീസ് കണ്ടെടുത്തു. പുഴയുടെ തീരത്തു നിന്നും മോഷണം പോയ കത്രികയും, തുണികളും ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പുഴയിൽ നിന്നും തയ്യൽ മെഷീൻ കണ്ടെത്തിയത്.

Read also : ജില്ലയിൽ ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയായി; സ്വീകരിച്ചത് 23,258 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE