ജില്ലയിൽ ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയായി; സ്വീകരിച്ചത് 23,258 പേർ

By Team Member, Malabar News
palakkad vaccination
Representational image
Ajwa Travels

പാലക്കാട് : ജില്ലയിൽ ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ പൂർത്തിയായി. ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി ജില്ലയിൽ നിന്നും 23,258 ആരോഗ്യ പ്രവർത്തകരാണു വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ ഇവർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ഈ മാസം പകുതിയോടെ ആരംഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. അതേസമയം തന്നെ ജില്ലയിലെ കോവിഡ് മുന്നണി പോരാളികൾക്കുള്ള രണ്ടാംഘട്ട വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും.

കോവിഡ് മുന്നണി പോരാളികൾക്കുള്ള വാക്‌സിനേഷനിൽ ഏകദേശം 20,000 ആളുകൾക്കാണ് ജില്ലയിൽ നിന്നും വാക്‌സിൻ കുത്തിവെപ്പ് നടത്തേണ്ടി വരിക. 3 ദിവസത്തിനുള്ളിൽ ഇവരുടെ വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയായ സാഹചര്യത്തിൽ ജില്ലയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച ആർക്കും ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങൾ സ്‌ഥിരീകരിച്ചിട്ടില്ല. കൂടാതെ വാക്‌സിനേഷൻ നടപടികളിൽ സംസ്‌ഥാനത്ത് തന്നെ മുൻനിരയിലാണ് പാലക്കാട് ജില്ല.

Read also : ശമ്പള പരിഷ്‌കരണ ഉത്തരവ് ഇന്നിറങ്ങും; പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE