‘ത്രയം’ പ്രദർശനത്തിന്; നിയോ നോയർ ത്രില്ലറിൽ സണ്ണിവെയ്‌നും ധ്യാൻ ശ്രീനിവാസും

By Siva Prasad, Special Correspondent (Film)
  • Follow author on
'Thrayam' Sunny Wayne Dhyan Sreenivasan Movie
Ajwa Travels

ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥപറയുന്ന ചിത്രം ത്രയം ജൂൺ രണ്ടാം വാരത്തോടെ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ. സണ്ണിവെയ്‌നും ധ്യാൻ ശ്രീനിവാസും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രയംസഞ്‌ജിത്ത്‌ ചന്ദ്രസേനൻ സംവിധാനം ചെയ്‌ത ചിത്രമാണ്.

നിയോ-നോയർ ജോണറിൽ ഒരുക്കിയ ചിത്രം നിർമിച്ചത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. ഗോഡ്‌സ് ഓൺ കൺട്രി എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന  ത്രയം പൂർണമായും രാത്രിയുടെ പശ്‌ചാത്തലത്തിലാണ്‌ ഷൂട്ട് ചെയ്‌തിരിക്കുന്നത്‌.

ഡെയ്ന്‍ ഡെവിസ്, നിരഞ്‍ജ് മണിയന്‍പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്‌ണൻ, ഷാലു റഹീം, ഗോപി കൃഷ്‌ണ കെ വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്‌ക്കാർ, നിരഞ്‌ജന അനൂപ്, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ വേഷം ചെയ്യുന്നുണ്ട്.

ജിജു സണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ സംഗീതം ഒരുക്കുന്നത് അരുൺ മുരളിധരനും എഡിറ്ററായി രതീഷ് രാജുവും പ്രൊഡക്ഷൻ കൺട്രോളറായി സജീവ് ചന്തിരുരും പ്രവർത്തിക്കുന്നു. ആർട് സൂരജ് കുറവിലങ്ങാടും വസ്‌ത്രാലങ്കാരം സുനിൽ ജോർജുവും ബുസി ബേബി ജോണും നിർവഹിക്കും.

വാർത്താ പ്രചരണം പി ശിവപ്രസാദ് നിർവഹിക്കുന്ന ചിത്രത്തിൽ മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഷിബു രവീന്ദ്രൻ, സംവിധാന സഹായി – വിവേക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് – സഫി ആയൂർ, സ്‌റ്റിൽസ് – നവീൻ മുരളി, പരസ്യക്കല – ആന്റെണി സ്‌റ്റീഫൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

Most Read: ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE