ജയസൂര്യ-മഞ്‌ജു ചിത്രം ‘മേരീ ആവാസ് സുനോ’; ടീസർ കാണാം

By Film Desk, Malabar News
Ajwa Travels

ജയസൂര്യയും മഞ്‌ജു വാര്യറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘മേരീ ആവാസ് സുനോ’യുടെ ടീസര്‍ പുറത്ത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്‍ ആണ്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് നിർമിക്കുന്നത്. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. മെയ് 13ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. അതേസമയം ഡോക്‌ടറുടെ വേഷമാണ് മഞ്‌ജു അവതരിപ്പിക്കുന്നത്. ശിവദയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷങ്ങളിലുമുണ്ട്.

വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ബിജിത് ബാലയാണ്. എന്റര്‍ടെയ്ൻമെന്റിനും ഇമോഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു കുടുംബ ചിത്രമാണിതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Most Read: ഐപിഎൽ; ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE