ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

By Desk Reporter, Malabar News
girl missing in palakkad
Ajwa Travels

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പ്രായപൂര്‍ത്തി ആകാത്തവരാണ് മൂന്നുപേരും. ഒരാള്‍ ബംഗ്ളാദേശ് സ്വദേശിനിയാണ്. ഇവർ സ്വയം മന്ദിരത്തിൽ നിന്ന് കടന്നുകഞ്ഞതാണെന്ന് വ്യക്‌തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെളുപ്പിനെ മൂന്നുമണിക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. രണ്ടാം നിലയിലെ കമ്പിയില്‍ സാരികെട്ടി അതിലൂടെ പുറത്തിറങ്ങുകയായിരുന്നു.

മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ മരട് പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്തെ വസ്‌ത്രനിര്‍മാണ ശാലയില്‍ ജോലിക്കെത്തിച്ച ഇവരെ പ്രായപൂര്‍ത്തി ആവാത്തതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് മഹിളാ മന്ദിരത്തിലെത്തിച്ചത്.

Most Read:  ‘എ വിജരാഘവൻ ഏറ്റവും വലിയ വര്‍ഗീയ വാദി’; കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE