തൃശൂരിൽ ആംബുലൻസ് മറിഞ്ഞു മൂന്ന് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

By Trainee Reporter, Malabar News
woman died after the scooter went out of control and overturned
Representational Image

തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്.

കനത്ത മഴയിൽ ആംബുലൻസിന്റെ നിയന്ത്രണം നഷ്‌ടപെടുകയായിരുന്നു. റഹ്‌മത്തിന്റെ മകൻ ഹാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ന്യൂമോണിയ ബാധിച്ചു കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വന്നിരുന്ന ‘അൽ അമീൻ’ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

പന്തല്ലൂരിൽ എത്തിയ ആംബുലൻസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു മറയുകയായിരുന്നു. അതേസമയം, വിവരമറിഞ്ഞു അപകട സ്‌ഥലത്തേക്ക്‌ പോയ മറ്റൊരു ആംബുലൻസ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

Most Read: ‘ദി കേരള സ്‌റ്റോറി’; 32,000 ആയാലും മൂന്ന് പേരായാലും വിഷയം ഗൗരവമുള്ളത്- സുദീപ്‌തോ സെൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE