ഉറപ്പാണ് തൃക്കാക്കര; ഉപതിരഞ്ഞെടുപ്പ് മേധാവിത്വം ആവർത്തിക്കുമെന്ന് സ്വരാജ്

By News Desk, Malabar News
Ajwa Travels

കൊച്ചി: ഉപതിരഞ്ഞെടുപ്പുകളിലെ മേധാവിത്വം തൃക്കാക്കരയിലും എൽഡിഎഫ് ആവർത്തിക്കുമെന്ന് എം സ്വരാജ്. സിൽവർലൈൻ അടക്കം സർക്കാരിന്റെ വികസന പദ്ധതികൾക്ക് തന്നെയാണ് തൃക്കാക്കരയിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു.

അതേസമയം, ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ്‌ടാഗുമായി പ്രചാരണങ്ങളിൽ നിറയുന്ന ഇടതുമുന്നണി ഇത്തവണ സീറ്റ് നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. ഉപതിരഞ്ഞെടുപ്പുകളിലെ മേൽകൈ തൃക്കാക്കരയിലും ഉറപ്പിക്കാനാണ് തയ്യാറെടുപ്പുകൾ. സ്‌ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും താഴേത്തട്ട് മുതൽ പ്രചാരണവും പ്രവർത്തനങ്ങളും സജീവമാക്കി കഴിഞ്ഞു.

  • കെഎസ്‌ അരുൺകുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്‌ഥാനാർഥിയാകുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇതുവരെ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി ഇപി ജയരാജൻ രംഗത്തെത്തി. ഇതിനിടെ അരുൺകുമാറിനായി തൃക്കാക്കരയിൽ ചുവരെഴുത്ത് തുടങ്ങിയിരുന്നു. സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചതോടെ ചുവരെഴുത്ത് നിർത്തിവെച്ചു.

Most Read: സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE