‘തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ല, കോവിഡ് വാർത്തകൾക്ക് പ്രാധാന്യം’; ടൈംസ് നൗ

By News Desk, Malabar News
Ajwa Travels

മുംബൈ: നാളെ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് പ്രമുഖ വാർത്താ ചാനലായ ടൈംസ് നൗ. കോവിഡ് വാർത്തകൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും തിരഞ്ഞെടുപ്പ് വാർത്തകൾ ഫ്ളാഷ് ന്യൂസുകളായി മാത്രമേ നൽകുകയുള്ളൂ എന്നും ടൈംസ് നൗ അറിയിച്ചു.

വാർത്താ കുറിപ്പിലൂടെയാണ് അറിയിപ്പ്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ഇക്കാര്യങ്ങൾ അവർ പങ്കുവച്ചിട്ടുണ്ട്. സമീപകാല ഓർമ്മയിൽ, നമ്മുടെ രാഷ്‌ട്രം അതിന്റെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്‌ഥ നേരിടുകയാണ്. ധാർമ്മികതക്ക് അനുസൃതമായി, കോവിഡ് വാർത്തകൾക്ക് മുൻ‌ഗണന നൽകാൻ തീരുമാനിച്ചുവെന്നാണ് അവർ അറിയിച്ചത്.

മെയ് 2ലും അതിന് ശേഷവുമുള്ള പ്രത്യേക തിരഞ്ഞെടുപ്പ് കവറേജ് താൽകാലികമായി നിർത്തിവെച്ചു. പകരം പ്രേക്ഷകർക്ക് കോവിഡ് അനുബന്ധ വാർത്താ റിപ്പോർട്ടുകൾ, വാക്‌സിനേഷൻ ഡ്രൈവിന്റെ അവസ്‌ഥയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, ഹെൽപ്പ് ലൈനുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പ്രതീക്ഷിക്കാമെന്ന് ടൈംസ് നൗ പറയുന്നു.

കൂടാതെ പ്രേക്ഷകർക്ക് ചാനലിലെ ആരോഗ്യ, മാനസിക ക്ഷേമ വിദഗ്‌ധരുമായി സംവദിക്കാനും കഴിയുമെന്ന് ചാനൽ വ്യക്‌തമാക്കുന്നു. ടൈംസ് നൗവിലെ 60ഓളം ജീവനക്കാരുടെ കുടുംബങ്ങളാണ് കോവിഡ് ബാധിതരായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാനലിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുക ആണ്.

Read Also: ഡെൽഹിക്ക് നേരിയ ആശ്വാസം; ഓക്‌സിജൻ വിഹിതം വർധിപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE