ടികെ രാജീവ് കുമാറിന്റെ ‘കോളാമ്പി’; എം ടാക്കീ ഒടിടിയിൽ റിലീസ്

By News Bureau, Malabar News
kolambi movie
Ajwa Travels

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടികെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’ ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ളാറ്റ്ഫോമിലൂടെ പ്രദർശനത്തിന് എത്തും. റിലീസിന് മുൻപേ ദേശീയ പുരസ്‌കാരവും(പ്രഭാ വർമ- മികച്ച ​ഗാനരചന) സംസ്‌ഥാന പുരസ്‌കാരവും (മധുശ്രീ നാരായണൻ- മികച്ച ​ഗായിക) നേടിയ ഈ ചിത്രത്തിൽ നിത്യ മേനോന് പുറമെ രഞ്‌ജി പണിക്കരും മുഖ്യ വേഷത്തിലുണ്ട്.

രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന ‘കോളാമ്പി’ രാജീവ് കുമാറിന്റെ 25ആമത് സിനിമ കൂടിയാണ്.

സംവിധായകനോടൊപ്പം ഡോ. കെഎം വേണുഗോപാലും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി വര്‍മന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിര്‍വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് രമേഷ് നാരായണനാണ് ഈണം പകർന്നിരിക്കുന്നത്.

എൻഎം ബാദുഷ പ്രൊഡക്ഷൻ കൺട്രോളറാവുന്ന ചിത്രത്തിന് ശബ്‌ദസംവിധാനം ഒരുക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. അജയ് കുയിലൂരാണ് എഡിറ്റർ.

‘തൽസമയം ഒരു പെൺകുട്ടി’ എന്ന സിനിമയ്‌ക്ക് ശേഷമാണ് ടികെ രാജീവ് കുമാറിന്റെ സിനിമയിൽ വീണ്ടും നിത്യ മേനോൻ അഭിനയിക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, രോഹിണി, മഞ്‌ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ഥ് മേനോൻ, ജി സുരേഷ് കുമാര്‍, അരിസ്‌റ്റോ സുരേഷ്, സിജോയി വർഗീസ് തുടങ്ങിയവരുമുണ്ട്.

പി ശിവപ്രസാദാണ് വാർത്താ പ്രചരണം കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, വസ്‌ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- പ്രദീപ് രംഗൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം? 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE