ബിഡിജെഎസ് പിളർപ്പിലേക്ക്; പ്രബല വിഭാഗം പുതിയ പാർട്ടി രൂപീകരിക്കും

By Staff Reporter, Malabar News
bdjs-split
Ajwa Travels

കൊച്ചി: ബിഡിജെഎസ് പിളര്‍പ്പിലേക്ക്. ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. എൻകെ നീലകണ്‌ഠൻ മാസ്‌റ്റര്‍, വി ഗോപകുമാര്‍, കെകെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്. നാളെ 11 മണിക്ക് കൊച്ചിയില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും.

പുതിയ വിഭാ​ഗം യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സൂചന. യുഡിഎഫ് നേതാക്കളുമായി ബിഡിജെഎസ് വിടുന്നവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. മലപ്പുറത്ത് വച്ചാണ് ചര്‍ച്ച നടന്നത്. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്കിടെ പുതിയ പാർട്ടി യുഡിഎഫിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.

Read Also: കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാർഹം; ബി ഗോപാലകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE