സംസ്‌ഥാനത്ത്‌ മദ്യശാലകൾക്കും റേഷൻ കടകൾക്കും നാളെ അവധി

By Trainee Reporter, Malabar News
Liquor shops in kerala
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യശാലകൾക്കും റേഷൻ കടകൾക്കും നാളെ അവധി. റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് അവധി. ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾക്ക് എല്ലാം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാറുകൾ തുറന്ന് പ്രവർത്തിക്കും. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു സംസ്‌ഥാനത്തെ റേഷൻ കടകൾക്കും നാളെ അവധിയായിരിക്കും.

അതിനിടെ, റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തിയാണ് ഇന്ത്യ. സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്. ആത്‌മനിർഭർ ഭാരത് പദ്ധതി ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണം ഉണ്ടാക്കിയെന്നും രാഷ്‌ട്രപതി പറഞ്ഞു.

അതേസമയം, മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്‌ട സേവാ മെഡലിന് അർഹനായി. അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. മേജർ ശുഭാങ്, നായിക് ജിതേന്ദ്ര സിങ് എന്നിവർക്കാണ് കീർത്തിചക്ര. അഞ്ചുപേർ അതിവിശിഷ്‌ട സേവാ മെഡലിനും 40 പേർ വിശിഷ്‌ട സേവാ മെഡലിനും അർഹരായി. ഏഴുപേർക്കാണ് ശൗര്യചക്ര.

Most Read: റിപ്പബ്ളിക് ദിനത്തിൽ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്; രാഷ്‌ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE