ടൂള്‍കിറ്റ് കേസ്; ബിജെപി ദേശീയ വക്‌താവിന് സമന്‍സ്

By Staff Reporter, Malabar News
sambit-patra
സംബിത് പത്ര
Ajwa Travels

റായ്‌പൂര്‍: ടൂള്‍ കിറ്റ് കേസില്‍ ബിജെപി ദേശീയ വക്‌താവ് സംബിത് പത്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ്. ഇന്ന് വൈകിട്ട് നാലിന് ഹാജരാകാനാണ് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലാണ് സംബിത് പത്രയ്‌ക്കെതിരെ നടപടി.

നേരിട്ടോ ഓണ്‍ലൈനായോ ഹാരജരാകാം. അതേസമയം ഹാജരായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നും സമൻസിൽ മുന്നറിയിപ്പുണ്ട്.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‍യുവാണ് പത്രക്കും മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനുമെതിരെ പരാതി നല്‍കിയത്. എഐസിസി ഗവേഷക വിഭാഗത്തിന്റെ ലെറ്റര്‍ഹെഡ് വ്യാജമായി ചമക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്‌തുവെന്നായിരുന്നു എന്‍എസ്‍യുവിന്റെ പരാതി.

Read Also: കൊടകര കുഴൽപ്പണക്കേസ്; മൂന്നരക്കോടിയുടെ ഉറവിടം കർണാടകയിൽ നിന്നെന്ന് പോലീസ് കണ്ടെത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE