ന്യൂഡൽഹി: ബിജെപിയുടെ ടൂൾ കിറ്റ് ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘സത്യം ഭയമില്ലാതെ തുടരും’ എന്ന വാചകം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ടൂൾ കിറ്റ് ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Truth remains unafraid.
सत्य डरता नहीं।#Toolkit
— Rahul Gandhi (@RahulGandhi) May 25, 2021
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ് ടൂൾ കിറ്റ് ഉണ്ടാക്കിയെന്ന് ബിജെപി വക്‌താവും പാർട്ടി ഐടി സെൽ തലവനുമായ സംപീത് പത്ര നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തിൽ ചില രേഖകളും പത്ര പങ്കുവെച്ചിരുന്നു. എന്നാൽ സംപീത് പത്ര ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകൾക്ക് ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന ടാഗാണ് ട്വിറ്റർ നൽകിയിരുന്നത്. ഇതിൽ വിശദീകരണം തേടിയാണ് ഡെൽഹി പോലീസ് ഇന്നലെ ട്വിറ്റർ ഓഫീസിൽ എത്തിയത്.
പോലീസിന് അറിയാത്ത വിവരങ്ങൾ ട്വിറ്ററിന് അറിയാം. എന്ത് അടിസ്‌ഥാനത്തിലാണ് സംപീത് പത്ര പങ്കുവെച്ച രേഖകൾ തെറ്റാണെന്ന് അടയാളപ്പെടുത്തിയതെന്ന് ട്വിറ്റർ വിശദമാക്കണം. അത് ടൂൾ കിറ്റ് കേസ് അന്വേഷണത്തെ സഹായിക്കും; പോലീസ് വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച് രാഹുൽ രംഗത്ത് വന്നത്.
Read also: ടൂൾ കിറ്റ് കേസ്; ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന