ന്യൂഡെൽഹി: ബിജെപി വക്‌താവ് സംപീത് പത്ര ആരോപിച്ച ‘കോൺഗ്രസ് ടൂൾ കിറ്റ്’ കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന. ഗുരുഗ്രാമിലേയും ലഡോ സരായിലേയും ട്വിറ്റർ ഓഫീസുകളിലാണ് പോലീസ് പരിശോധന നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ് ടൂൾ കിറ്റ് ഉണ്ടാക്കിയെന്ന് ബിജെപി വക്‌താവും പാർട്ടി ഐടി സെൽ തലവനുമായ സംപീത് പത്ര നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തിൽ ചില രേഖകളും പത്ര പങ്കുവെച്ചിരുന്നു. എന്നാൽ സംപീത് പത്ര ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകൾക്ക് ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന ടാഗാണ് ട്വിറ്റർ നൽകിയിരുന്നത്. ഇതിൽ വിശദീകരണം തേടിയാണ് ഡെൽഹി പോലീസ് ട്വിറ്റർ ഓഫീസിൽ എത്തിയത്.
പോലീസിന് അറിയാത്ത വിവരങ്ങൾ ട്വിറ്ററിന് അറിയാം. എന്ത് അടിസ്‌ഥാനത്തിലാണ് സംപീത് പത്ര പങ്കുവെച്ച രേഖകൾ തെറ്റാണെന്ന് അടയാളപ്പെടുത്തിയതെന്ന് ട്വിറ്റർ വിശദമാക്കണം. അത് ടൂൾ കിറ്റ് കേസ് അന്വേഷണത്തെ സഹായിക്കും, പോലീസ് വിശദീകരിച്ചു.
Read also: അടുത്ത 12 മണിക്കൂറിൽ യാസ് തീവ്ര ചുഴലിക്കാറ്റാകും; തയ്യാറെടുപ്പുകൾ നടത്തി സംസ്‌ഥാനങ്ങൾ