ടൂൾകിറ്റ് കേസ്; ബിജെപി ദേശീയ വൈസ് പ്രസിഡണ്ടിന് എതിരെയും കേസ്

By News Desk, Malabar News
Raman Singh
Ajwa Travels

ഡെൽഹി: ടൂള്‍ കിറ്റ് കേസിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി വക്‌താവ് സംപീത് പത്രക്ക് പിന്നാലെ മുന്‍ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ രമൺ സിംങ്ങിനെതിരെയും ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു. രണ്ട് പേർക്കും സമൻസ് നൽകിയിട്ടുണ്ടെന്ന് ഛത്തീസ്‌ഗഡ് പോലീസ് അറിയിച്ചു.

ഇന്ന് നേരിട്ടോ വീഡിയോ കോൺഫ്രൻസ് വഴിയോ ഹാജരാകണമെന്നാണ് സംപീത് പത്രയോട് നിർദ്ദേശിച്ചിരുന്നത്. കോണ്‍ഗ്രസിന്റേത് എന്ന പേരില്‍ ബിജെപി വക്‌താവ് സംപീത് പത്ര ചെയ്‌ത ട്വീറ്റിലെ ചിത്രം വ്യാജമാണെന്ന് ട്വിറ്റർ അടയാളപ്പെടുത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. മെയ് 18നാണ് കോൺഗ്രസ് തയ്യാറാക്കിയ ടൂള്‍കിറ്റ് എന്ന പേരില്‍ സംപീത് പത്ര വ്യാജ ചിത്രം ട്വീറ്റ് ചെയ്‌തത്‌.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‍യുവാണ് പത്രക്കും രമണ്‍ സിംങ്ങിനുമെതിരെ പരാതി നല്‍കിയത്. എഐസിസി ഗവേഷക വിഭാഗത്തിന്റെ ലെറ്റര്‍ഹെഡ് വ്യാജമായി ചമയ്‌ക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്‌തുവെന്നായിരുന്നു എന്‍എസ്‍യുവിന്റെ പരാതി.

Also Read: സിബിഎസ്‌ഇ പരീക്ഷ നീട്ടണം; വാക്‌സിൻ നൽകിയിട്ട് നടത്താമെന്ന് സംസ്‌ഥാനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE