കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു

By Trainee Reporter, Malabar News
Ajwa Travels

ഹരിദ്വാർ: കുംഭമേളയിൽ പങ്കെടുത്ത മുഖ്യ പുരോഹിതൻമാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്. 80ൽ അധികം മത നേതാക്കൾക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്‌ചയുടെ തുടക്കത്തിലാണ് സന്യാസി കൗൺസിലുകളുടെ തലവനായ മഹാമണ്ഡലേശ്വർ കപിൽ ദേവ് ദാസിനെ (65) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്‌ചയാണ് ഇദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചത്.

12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം ആളുകൾ പങ്കെടുക്കാറുണ്ട്. ഈ ആഴ്‌ചയിലെ രണ്ട് ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ് മേളയിൽ പങ്കെടുത്തത്.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,17,353 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. 1,185 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 1,42,91,917 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 1,25,47,866 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. 15,69,743 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,74,308 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്‌തു.

Read also: കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE