ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ആളാണ് യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ. പലപ്പോഴും തന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോകളുമെല്ലാം താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇവയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറും. ഇത്തരത്തിൽ താരം പങ്കുവെച്ച ഒരു വീഡിയോയും അതിന് മലയാളികളുടെ ഇഷ്‌ടതാരം കുഞ്ചാക്കോ ബോബൻ നൽകിയ കമന്റുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കൈകൾ രണ്ടും പോക്കറ്റിൽ ഇട്ട്, കാലുകൾ മാത്രം ഉപയോഗിച്ച് തറയിൽ നിന്നും ചാടി എഴുന്നേൽക്കുന്നതാണ് വീഡിയോ. ‘നിനക്ക് പ്രാന്താടാ… അടിപൊളി മാൻ’ എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. ടൊവിനോയുടെ വീഡിയോ പോലെ തന്നെ അതിന് താഴെ വന്ന കുഞ്ചാക്കോ ബോബന്റെ കമന്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
കഴിഞ്ഞ ദിവസം ‘പറക്കുന്ന’ വീഡിയോയുമായി ടൊവിനോ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോക്ക് പിന്നാലെയാണ് പുതിയ വീഡിയോയുമായി താരം എത്തിയത്.
View this post on Instagram
അതേസമയം നെറ്റ്ഫ്ളിക്‌സിൽ ഈ മാസം 24ന് റിലീസ് ചെയ്‌ത ടൊവിനോയുടെ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ചിത്രം നെറ്റ്ഫ്ളിക്‌സ് ഇന്ത്യയുടെ ടോപ്-10 ലിസ്‌റ്റിൽ ഒന്നാമതാണ്. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നു കൊണ്ടാണ് മിന്നൽ മുരളിയുടെ നേട്ടം.
Most Read: ‘സൂപ്പർ ശരണ്യ’ വരുന്നു; ട്രെയ്‌ലർ പുറത്ത്