ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ; ജില്ലയിൽ നാലിടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ

By Trainee Reporter, Malabar News
tpriple lockdown
Lockdown Images
Ajwa Travels

വയനാട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നാല് ഗ്രാമപഞ്ചയത്തുകളിൽ കൂടി ആരോഗ്യ വകുപ്പ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള മുള്ളൻകൊല്ലി, വെള്ളമുണ്ട, കണിയാമ്പറ്റ, മീനങ്ങാടി എന്നീ പഞ്ചായത്തുകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ഇന്നലെ രാത്രി 10 മണി മുതൽ നിലവിൽ വന്നതായി ജില്ലാ കളക്‌ടർ അദീല അബ്‌ദുല്ല അറിയിച്ചു.

നിലവിൽ ജില്ലയിലെ രണ്ട് തദ്ദേശ സ്‌ഥാപനങ്ങൾ എ കാറ്റഗറിയിലാണ് ഉള്ളത്. ഒമ്പത് എണ്ണം ബി കാറ്റഗറിയിലും 11 എണ്ണം സി കാറ്റഗറിയിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, ജില്ലയിൽ ഇന്നലെ 453 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 67,077 ആയി. രോഗ സ്‌ഥിരീകരണത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് കളക്‌ടർ അറിയിച്ചു.

Read Also: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; പുതിയ വിവാഹ ബുക്കിങ്ങുകൾ ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE