ലോക്ക്ഡൗൺ; പരിശോധന കർശനമാക്കി പോലീസ്, നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

By Trainee Reporter, Malabar News
Representational image

കൽപ്പറ്റ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വകവെക്കാതെ അനാവശ്യമായി കൽപ്പറ്റ ടൗണിൽ എത്തുന്നവർക്ക് പിഴയും താക്കീതുമായി പോലീസ്. കൽപ്പറ്റ എഎസ്‌പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടൗണിലും പരിസരത്തും പരിശോധന നടത്തിയത്.

പരിശോധനയിൽ 14ഓളം വാഹനങ്ങൾ പിടിച്ചെടുത്തു. 27 പേരിൽ നിന്ന് പിഴയും ഈടാക്കി. വരുംദിവസങ്ങളിലും കർശന പരിശോധന തുടരും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ആശുപത്രിയിലേക്കും മറ്റും പോകുന്നതിനും മാത്രമേ അനുമതി നൽകുവെന്നും ജനങ്ങൾ സഹകരിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 45 പേർക്കെതിരെയാണ് ജില്ലയിൽ ശനിയാഴ്‌ച കേസെടുത്തത്. ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്തതിന് 96 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76 പേർക്ക് എതിരെയും കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിച്ച 5 കടകൾക്ക് എതിരെ നടപടികൾ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Read also: 300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; 10 ദിവസത്തിനകം അപേക്ഷിക്കണം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE