തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറക്കും.
ദേവസ്വം ജീവനക്കാർ, നാട്ടുകാർ എന്നിവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണമുണ്ട്. പുതിയ വിവാഹ ബുക്കിങ് അനുവദിക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് വിവാഹം നടത്താം. ഗുരുവായൂർ നഗരസഭയിൽ ടിപി ആർ 12.58 ശതമാനം ആയതോടെയാണ് നിയന്ത്രണം.
Most Read: ഡെൽഹി കലാപം; ഫേസ്ബുക്ക് വൈസ് പ്രസിഡണ്ടിന്റെ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്