ജില്ലയിൽ 272 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

By Staff Reporter, Malabar News
covid-Restrictions-kerala-IMA
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 272 പേർക്ക്. ഇതിൽ 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 55 പേർ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. 15.20 ശതമാനമാണ് ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ആറ് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു.

ജില്ലയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 59088 ആണ്. 54976 പേർ ഇതുവരെയായി രോഗമുക്‌തി നേടുകയും ചെയ്‌തു. നിലവിൽ ജില്ലയിൽ ചികിൽസയിൽ കഴിയുന്നത് 3624 പേരാണ്. ഇവരിൽ 2189 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

അതേസമയം സംസ്‌ഥാനത്താകെ ഇന്ന് റിപ്പോർട് ചെയ്‌തത്‌ 16,229 പുതിയ കേസുകളാണ്. ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,09,520 ആണ്. 25,860 പേർ രോഗമുക്‌തി നേടി. കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 135 പേർക്കാണ്. 14.82% ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ ചികിൽസയിൽ ഉള്ളത് 1,74,526 പേരാണ്.

Malabar News: കോവിഡിന് പിന്നാലെ ഡെങ്കിപ്പനി; ആറളത്ത് സ്‌ഥിതി രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE