ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയെ പിന്തുണക്കാന്‍ ഇടതുമുന്നണിയോടും കോണ്‍ഗ്രസിനോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ നേതാവ്

By Staff Reporter, Malabar News
Sougata Roy
സൗഗാത റോയ്
Ajwa Travels

കൊല്‍ക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ പിന്തുണക്കണമെന്ന് ഇടതുമുന്നണിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗാത റോയ്.

കൊല്‍ക്കത്തയില്‍ വെച്ച് ചേര്‍ന്ന പത്രസമ്മേളനത്തിനിടെ ആയിരുന്നു ടിഎംസി നേതാവിന്റെ അഭ്യര്‍ഥന. ബംഗാളില്‍ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്‌ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ഇടതുമുന്നണിയും കോണ്‍ഗ്രസും യഥാർഥത്തിൽ ബിജെപി വിരുദ്ധരാണെങ്കില്‍, ബിജെപിയുടെ സാമുദായികവും ഭിന്നിപ്പിക്കുന്നമായ രാഷ്‌ട്രീയത്തിനെതിരായ പോരാട്ടത്തില്‍ മമത ബാനര്‍ജിയെ പിന്തുണക്കും,’ റോയ് പറഞ്ഞു.

ബിജെപിക്കെതിരായ മതേതര രാഷ്‌ട്രീയത്തിന്റെ യഥാര്‍ഥ മുഖമാണ് മമത ബാനര്‍ജി എന്ന് പറഞ്ഞ റോയ് ബംഗാളില്‍ കോവിഡ് വാക്‌സിന്‍ ഉള്‍പ്പടെ നിരവധി രാഷ്‌ട്രീയ വിഷയങ്ങളില്‍ ബിജെപിയും ടിഎംസിയും തമ്മില്‍ തര്‍ക്കമുണ്ട് എന്നും ചൂണ്ടികാട്ടി.

Read Also: കേരളമടക്കം 8 സംസ്‌ഥാനങ്ങൾക്ക് അധിക വായ്‌പക്കുള്ള അനുമതി നൽകി കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE